'നാല്പതിൽ ഒരു ചെറിയ വളകാപ്പ്' എന്ന അടിക്കുറിപ്പോടെ വന്ന നടി പ്രവീണയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആയിരുന്നു
2/ 6
വളകാപ്പ് എന്നാൽ തമിഴ് ആചാരപ്രകാരം ഗർഭിണിക്കുവേണ്ടി നടത്തുന്ന ചടങ്ങാണ്. പ്രവീണ വീണ്ടും അമ്മയാവാൻ പോകുന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം
3/ 6
പോസ്റ്റിലെ കമന്റിൽ സംശയം പ്രകടിപ്പിച്ച ആൾക്ക് വളകാപ്പ് എന്നാൽ ഗർഭിണിയാവുമ്പോൾ നടത്തുന്ന ചടങ്ങെന്ന് പ്രവീണ മറുപടി കൊടുത്തതോടുകൂടി ഊഹാപോഹങ്ങൾ ശരവേഗത്തിൽ പാഞ്ഞു
4/ 6
ബാംഗ്ലൂർ ഡെയ്സിൽ നസ്രിയയുടെ അമ്മവേഷം കൈകാര്യം ചെയ്തത് പ്രവീണയാണ്
5/ 6
താൻ തന്നെ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നിലെ രഹസ്യം പ്രവീണ വെളിപ്പെടുത്തി
6/ 6
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ ഫോട്ടോയാണ്. പലരും ഊഹിച്ചതു പോലെ എന്തായാലും രണ്ടാമതും അമ്മയാവാനുള്ള തയാറെടുപ്പല്ല. ഗൗരിയാണ് പ്രവീണയുടെ മകൾ