100 കോടി ക്ലബ് ഭേദിച്ച് ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കിയ ചിത്രമാണ് അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ 'പുഷ്പ: ദി റൈസ്' (Pushpa: The rise). സിനിമയിൽ വില്ലൻ വേഷം ചെയ്യാൻ നടൻ ഫഹദ് ഫാസിലും ഉണ്ടായിരുന്നു. ഇനി രണ്ടാം ഭാഗത്തിന്റെ വരവാണ്. 'പുഷ്പ: ദി റൂൾ' എന്ന സീക്വലിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. സെപ്തംബർ 15ന് ശേഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്
ഇതുവരെ, പുഷ്പ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി ഡിസംബറിൽ എന്നാണ് അറിയിച്ചിട്ടുള്ളത്. പുഷ്പ: ആദ്യ ഭാഗത്തിന്റെ കഥ പിന്തുടരുന്ന തരത്തിലാണ് രണ്ടാം ഭാഗം ആരംഭിക്കുക. പുഷ്പയും ഐപിഎസ് ഓഫീസർ ഭൻവർ സിംഗും തമ്മിലുള്ള പോരാട്ടത്തിലാവും തുടങ്ങുക എന്ന് സൂചനയുണ്ട്. എന്നാൽ, ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ അനുസരിച്ച് മലയാളത്തിന്റെ ഒരു പ്രിയ നടിയും സിനിമയുടെ ഭാഗമാകും (തുടർന്ന് വായിക്കുക)