സൗണ്ട് ഓഫ് മെറ്റൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിസ് അഹമ്മദ് മികച്ച നടനുള്ള പട്ടികയിൽ ഇടം നേടിയത്. 2017 ൽ മികച്ച നടനുള്ള എമ്മി പുരസ്കാരവും റിസ് അഹമ്മദ് സ്വന്തമാക്കിയിരുന്നു. ലിമിറ്റഡ് സീരീസ് വിഭാഗത്തിലാണ് ദി നൈറ്റ് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് റിസ് അഹമ്മദിന് പുരസ്കാരം ലഭിച്ചത്. എമ്മി ലഭിക്കുന്ന ആദ്യ മുസ്ലീം, ആദ്യ ഏഷ്യൻ നടനെന്ന ചരിത്രവും റിസ് അന്ന് കുറിച്ചിരുന്നു.
ബ്രിട്ടീഷ് പാകിസ്ഥാൻ താരമായ റിസ് അഹമ്മദ് റൂബെൻ എന്ന കഥാപാത്രത്തെയാണ് സൗണ്ട് ഓഫ് മെറ്റലിൽ അവതരിപ്പിച്ചത്. കേൾവി ശക്തി നഷ്ടമായ റോക്ക് ആന്റ് റോൾ ഡ്രമ്മറുടെ കഥാപാത്രമായിരുന്നു റിസിന്റേത്. ഡാറിസ് മാർഡർ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ്, എസ്എജി അവാർഡ്, സ്പിരിറ്റ് അവാർഡ്, ബാഫ്റ്റ നോമിനേഷനും റിസ് അഹമ്മദിന് ലഭിച്ചിരുന്നു. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഗോതം പുരസ്കാരം അടക്കം നിരവധി അംഗീകരങ്ങളും അദ്ദേഹത്തെ തേടിയെത്തി. (Image: Riz Ahmed/Instagram)
പതിമൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് സംവിധായകൻ ഡാറിസ് മാർഡർ സൗണ്ട് ഓഫ് മെറ്റൽ പുറത്തിറക്കിയത്. ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ ഭാഗമായിട്ടുണ്ടെങ്കിലും റിസ് അഹമ്മദ് എന്ന നടനെ ലോക സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. റഗ് വൺ, വനേം, ദി സിസ്റ്റേഴ്സ് ബ്രദേഴ്സ്, നൈറ്റ്ക്രോളർ, ഫോർ ലയൺസ് എന്നിവയാണ് റിസ് അഹമ്മദിന്റെ മറ്റു ചില ചിത്രങ്ങൾ. മുഗൾ മൗഗ്ലിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. (Image: Riz Ahmed/Instagram)
മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച നടി നടൻ, കോസ്റ്റ്യൂം ഡിസൈൻ, മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ, ബെസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ലേ എന്നിവയ്ക്കുള്ള ഓസ്കാർ നോമിനേഷനുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യ നായകനായ തമിഴ് ചിത്രം സുരറൈ പോട്ര് നോമിനേഷൻ പട്ടികയിൽ നിന്ന് പുറത്തായി. (Image: Riz Ahmed/Instagram)
93-ാം ഓസ്കാർ നാമനിർദ്ദേശ പട്ടിക ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും ചേര്‍ന്ന് പ്രഖ്യാപിച്ചു. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ 'സൂരറൈ പോട്ര്' ഓസ്കറില് നിന്ന് പുറത്തായിരിക്കുകയാണ്. മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച നടി നടൻ, കോസ്റ്റ്യൂം ഡിസൈൻ, മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ, ബെസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ലേ എന്നീ അവാർഡുകളിലേക്കുള്ള നാമനിർദേശങ്ങൾ ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.(Image: Riz Ahmed/Instagram)
ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അന്തരിച്ച നടൻ ചാഡ്വിക്ക് ബോസ്മാൻ മികച്ച നടനുള്ള നോമിനേഷനിൽ ഇടം നേടിയിട്ടുണ്ട്. പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് പട്ടികയിൽ ഒന്നാമതുള്ളത്. ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക്ക് മിശിഹ, മിനാരി, നോമാഡ്ലാന്ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങൾക്ക് ആറ് നോമിനേഷനുകൾ ലഭിച്ചു. പ്രിയങ്ക ചോപ്ര നായികയായ ദി വൈറ്റ് ടൈഗർ മികച്ച അവലംബിത തിരക്കഥ വിഭാഗത്തിക്കും നോമിനേറ്റ് ചെയ്യപ്പെട്ടു. (Image: Riz Ahmed/Instagram)
വിയോള ഡേവിസ് ( ബ്ലാക്ക് ബോട്ടം), ആൻഡ്ര ഡേ( ദി യുണൈറ്റഡ് സ്റ്റേറ്റ്സ് vs ബില്ലീ ഹോളിഡേ), വെനീസ കിർബി( പീസ് ഓഫ് വുമൺ), ഫ്രാൻസസ് മെക്ക്ഡോർമാന്റ്( നോമാഡ് ലാന്റ്), കെറി മുളിഗൻ( പ്രോമിസിങ് യങ് വുമൺ) എന്നിവർ മികച്ച നടിമാരുടെ പട്ടികയിലും ഇടം നേടി. ഏപ്രിൽ 25 ന്(ഇന്ത്യയിൽ ഏപ്രിൽ 26) നാണ് ഓസ്കാർ പ്രഖ്യാപിക്കുക. (Image: Riz Ahmed/Instagram)