കളം മാറ്റിച്ചവിട്ടി സായ് പല്ലവി; സിനിമയല്ല ഇനി വെബ് സീരീസ്, സംവിധാനം വെട്രിമാരൻ
അച്ഛൻ - മകൾ വേഷത്തിലാണ് പ്രകാശ് രാജും സായ് പല്ലവിയും സീരീസിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
News18 | July 28, 2020, 3:21 PM IST
1/ 12
അഭിനയത്തിന്റെ കളം മാറ്റിച്ചവിട്ടി നടി സായ് പല്ലവി. സിനിമയല്ല ഇനി വെബ് സീരീസിലേക്കാണ് താരത്തിന്റെ നോട്ടം. സായ് പല്ലവിക്കൊപ്പം പ്രകാശ് രാജും വെബ് സീരിസിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
2/ 12
പ്രശസ്ത സംവിധായകൻ വെട്രിമാരൻ ആണ് വെബ് സീരിസിന്റെ സംവിധാനം. അസുരൻ, ആടുകളം, വട ചെന്നൈ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് വെട്രിമാരൻ.
3/ 12
പ്രശസ്ത ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സ് ആണ് സീരീസ് നിർമിക്കുന്നതെന്നാണ് സൂചനകൾ.
4/ 12
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിലൂടെ നിരവധി സിനിമകശളാണ് റിലീസ് ചെയ്തത്. തിയറ്റർ ഇല്ലാത്ത പശ്ചാത്തലത്തിൽ നിരവധി പ്രേക്ഷകരാണ് ആമസോൺ പ്രൈമിലേക്കും നെറ്റ്ഫ്ലിക്സിലേക്കും ഹോട്ട് സ്റ്റാറിലേക്കും തങ്ങളുടെ സിനിമാക്കാഴ്ചകളെ മാറ്റിയത്.
5/ 12
ഏതായാലും പുതിയ അവസരത്തെ സിനിമാ നിർമാതാക്കളും അഭിനേതാക്കളും സ്വീകരിച്ചു കഴിഞ്ഞു. വെബ് സീരീസിനെക്കുറിച്ച് പലരും ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്.
6/ 12
തെന്നിന്ത്യൻ സുന്ദരി സായ് പല്ലവിയും പ്രകാശ് രാജും ഒരുമിക്കുന്ന വെബ് സീരീസ് എത്രയും പെട്ടെന്ന് തന്നെ തയ്യാറാകുമെന്നാണ് സൂചനകൾ.
7/ 12
അച്ഛൻ - മകൾ വേഷത്തിലാണ് പ്രകാശ് രാജും സായ് പല്ലവിയും സീരീസിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ പലയിടത്തും കണ്ടുവരുന്ന ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തിലാണ് സീരീസ് എന്നും സൂചനകളുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
8/ 12
സെപ്തംബറിലാണ് ഷൂട്ടിംഗ് പ്രതീക്ഷിക്കുന്നത്. മണിരത്നത്തിന്റെ 'നവരസ' സീരീസിന്റെ ഭാഗമായിട്ട് ആയിരിക്കും ഈ വെബ് സീരീസും എത്തുക.
9/ 12
തെന്നിന്ത്യയിലെ നാല് ഭാഷകളിലായിട്ട് ആയിരിക്കും നവരസ റിലീസ് ചെയ്യുക.