2016-ല്‍ നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയും എബ്രിഡ് ഷൈനും കൂടുതല്‍ ജനപ്രിയരായ ചിത്രമാണ് 'ആക്ഷന്‍ ഹീറോ ബിജു'. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എബ്രിഡ് ഷൈനിന്റെ അടുത്ത ചിത്രം ഇതാകുമെന്നാണ് സൂചനകള്‍. നിവിന്‍ പോളി തന്നെയാവും ഈ ചിത്രത്തെയും നിര്‍മ്മാണം ഏറ്റെടുക്കുക എന്നും സൂചനകളുണ്ട്. ആദ്യമായാണ് നിവിൻ പോളി ഒരു ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ അഭിനയിക്കുന്നത്. പോലീസ് സ്റ്റേഷനുകളിലെ കാണാക്കാഴ്ചകള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ച ' ആക്ഷന്‍ ഹീറോ ബിജു' മലയാള സിനിമയ്ക്ക് തന്നെ പുതിയൊരു കാഴ്ചയാണ് ഒരുക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരുക്കിയ ചിത്രം ആ വര്‍ഷത്തെ തന്നെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയിരുന്നു ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം, പൂമരം, കുങ്ഫു മാസ്റ്റര്‍ എന്നീ ചിത്രങ്ങളാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്തിട്ടുള്ളത്.