ഏകദേശം 1000 കോടിക്കടുത്ത് ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ നേടിയ ചിത്രമാണ് ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായ 'പത്താൻ' (Pathaan). ദീപിക പദുകോൺ (Deepika Padukone) ആണ് നായികാവേഷം അവതരിപ്പിച്ചത്. നർമത്തിന്റെ മർമം അറിഞ്ഞ് പ്രയോഗിക്കുന്ന ഷാരൂഖിനു പകരം വയ്ക്കാൻ മറ്റാരുമില്ല എന്ന് നിസ്സംശയം പറയാം. അത്രയേറെയുണ്ട് താരത്തിന്റെ കൗണ്ടറുകൾ. അതിലൊന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്
ട്വിറ്ററിൽ 'ആസ്ക് SRK' എന്ന ചോദ്യോത്തര വേള ഇടയ്ക്കും മുറയ്ക്കും നടക്കാറുണ്ട്. ഏതാനും നിമിഷങ്ങൾ മാത്രമാകും ഇത് നീണ്ടു നിൽക്കുക. എന്നാലിപ്പോൾ 'പത്താൻ' സിനിമയുടെ വിജയാഘോഷവേളയിൽ ഒരു ചോദ്യത്തിന് ഷാരൂഖ് കൊടുത്ത മറുപടി ശ്രദ്ധ നേടുകയാണ്. 'പത്താനിൽ' ഏറ്റവും ബുദ്ധിമുട്ടി ഷൂട്ട് ചെയ്ത രംഗത്തെക്കുറിച്ചാണത് (തുടർന്ന് വായിക്കുക)