നടി ഷക്കീലയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം റിലീസിനൊരുങ്ങുന്നു. 'ഷക്കീല' എന്നുതന്നെ പേരിട്ട ചിത്രത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്.
2/ 8
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമ ക്രിസ്മമസിന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
3/ 8
ചുവന്ന സാരിയുടുത്ത് കൈയ്യില്‍ തോക്കുമായി നില്ക്കുന്ന റിച്ചയാണ് പോസ്റ്ററിലുള്ളത്. 'ഈ വര്‍ഷം ക്രിസ്മസ് കൂടുതൽ ചൂടുള്ളതാകുന്നു' എന്ന വാക്കുകളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
4/ 8
സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഷക്കീല പതിനാറാം വയസിലാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിൽ നടി വേഷമിട്ടിരുന്നു
5/ 8
കർണാടക കേന്ദ്രീകരിച്ചായിരുന്നു ഏറിയ പങ്ക് ചിത്രീകരണവും. ചിത്രത്തിനായി റിച്ച ബെല്ലി ഡാൻസ് പരിശീലനം നേടിയിരുന്നു
6/ 8
അശ്ളീല ചിത്രങ്ങളിലെ നായികെയെന്ന പരിവേഷത്തിനു പുറത്തു ഷക്കീലയെ അവതരിപ്പിക്കുകയാണ് ചിത്രം. ദാരിദ്ര്യത്തിൽ നിന്നും ജീവിതവിജയത്തിലേക്ക് കുതിച്ചു പൊങ്ങി, ജീവിതത്തിലെ സകല സുഖ സൗകര്യങ്ങളും അനുഭവിച്ചു ഉയർച്ചയുടെയും, പതനത്തിന്റെയും അവസ്ഥയിലൂടെ ഒരുപോലെ കടന്നുപോയ കഥയാണ് ഷക്കീലയിലൂടെ ആവിഷ്കരിക്കുന്നത്
7/ 8
ഇതിനു മുൻപ് ഇത്തരമൊരു കഥ പറഞ്ഞത് ഡേർട്ടി പിക്ച്ചറിലൂടെ മിലൻ ലുത്രിയ ആയിരുന്നു. അന്നും തെന്നിന്ത്യയിലെ മാദക റാണിയായിരുന്നു പരാമർശം. സിൽക്ക് സ്മിതയുടെ വേഷത്തിലെത്തിയതാകട്ടെ മലയാളിയായ വിദ്യ ബാലൻ
8/ 8
കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയെ തുടർന്നാണ് സിനിമയുടെ റിലീസിംഗ് വൈകിയത്. ലോക്ക്ഡൗണിന് ശേഷം തീയറ്ററിലൂടെയുള്ള റിലീസ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഷക്കീല'..