കഴിഞ്ഞ ദിവസങ്ങളിൽ നടിയും നർത്തകിയുമായ ശോഭനയുടെ ഫേസ്ബുക് പേജ് ഹാക്ക് ചെയ്യപ്പെട്ടത് വാർത്തയായിരുന്നു. ശോഭന അറിയാതെ ഹാക്കർ അവരുടെ പേജിൽ നിരന്തരം പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരുന്നു. ഒടുവിൽ പോലീസ് സഹായം തേടിയാണ് പേജ് വീണ്ടെടുത്ത്. അതിന് ശേഷം ശോഭന ആദ്യമായി പോസ്റ്റ് ചെയ്യുന്ന ചിത്രമാണിത്. ഇവിടെ ശോഭനക്കൊപ്പമുള്ളത് സഹോദരി മഹയാണ്. അതായത് അമ്മായിയുടെ മകൾ. പ്രശസ്ത അഭിനേത്രിയുടെ മകളാണ് മഹ. ആളെ മനസ്സിലാവുന്നുണ്ടോ? ഇല്ലെങ്കിൽ ചുവടെ കാണുന്ന ചിത്രത്തിൽ നിന്നും കണ്ടെത്താനാവുമോ എന്ന് നോക്കുക
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ശോഭന ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ നടിയുടെ ഫേസ്ബുക്ക് പേജിൽ പുതിയ കുറേ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകൾക്ക് പിന്നിൽ താനല്ലെന്നും മറ്റാരോ ആണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ആയിരുന്നു അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്