നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്. 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന് ശേഷം പെപ്പർ കോൺ സ്റ്റുഡിയോസുമായി വിഷ്ണു കൈകോർക്കുന്ന രണ്ടാമത്തെ ചിത്രമാണിത്, കോ-പ്രൊഡ്യൂസഴ്സ് സുജിത് ജെ. നായർ, ഷാജി. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ബാദുഷ എൻ.എം.
"ചെല്ലാനത്തിനപ്പുറം ഒരു ലോകമില്ല എന്ന ചിന്തയിൽ പള്ളിയും നാട്ടുകാര്യങ്ങളുമായി ഒതുങ്ങി കഴിയുന്ന നാല് സഹോദരന്മാർ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സഹോദരന്മാരിൽ ഒരുവൻ ചെല്ലാനത്തിനപ്പുറമുള്ള ജീവിതത്തിന്റെ സുഖങ്ങൾ തേടി പോകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രം അവതരിപ്പിക്കുന്നത്"
ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ഗോകുൽ ഹർഷൻ. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. എഡിറ്റിംഗ് റിയാസ് കെ. ബദർ, ആർട്ട് സജീഷ് ചന്ദു, മെയ്ക്കപ്പ് മനു മോഹൻ, കോസ്റ്യൂം ആരതി ഗോപാൽ. ചീഫ് അസ്സോസിയേറ്റ്: അനീവ് സുകുമാർ. റൺ രവി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സ്റ്റിൽസ് അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോകാർപസ്. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്