സംവിധായകൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ' 1921: പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ, പൂജ ചടങ്ങുകൾ കഴിഞ്ഞു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയാണ് പരിപാടികൾ നിർവഹിച്ചത്. മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ ഒരുക്കുന്ന സിനിമയാണിത്