മൂന്നാമതും വിവാഹിതയായി നടി വനിതാ വിജയകുമാർ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ വിവാഹത്തിനു പിന്നാലെ വനിതയുടെ ഭർത്താവ് പീറ്റർ പോളിനെതിരെ ആദ്യ ഭാര്യ പോലീസിൽ പരാതി നല്കുകയാണുണ്ടായത്. വിവാഹമോചനം പോലും നേടാതെയാണ് പീറ്ററിന്റെ വിവാഹമെന്ന് ആദ്യ ഭാര്യ എലിസബത്ത് പറയുന്നു . എന്നാലിപ്പോൾ പീറ്ററിന്റെ മകൻ ജോൺ അച്ഛനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ഒരു വെബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മകൻ സംസാരിക്കുന്നത്
പീറ്റർ മദ്യപിക്കില്ല എന്ന വനിതാ വിജയകുമാറിന്റെ വാദം നുണയാണെന്നാണ് മകൻ പറയുന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപ് അമ്മയും സഹോദരിയും താനുമടങ്ങുന്ന കുടുംബം മുത്തശ്ശിയുടെ വീട്ടിലേക്കു മാറിയിരുന്നു. അച്ഛൻ അന്ന് ഒരു റീഹാബിലിറ്റേഷൻ കേന്ദ്രത്തിലായിരുന്നു. പീറ്റർ അവിടെ നിന്നും രക്ഷപെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു