ചെന്നൈയിൽ സുഹൃത്തുക്കളെ കണ്ടതും, ചെന്നൈ സ്റ്റൈലിൽ ഇഷ്ട ഭക്ഷണം കഴിച്ചതുമെല്ലാം ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയാണ് താര പത്നിയും നിർമ്മാതാവുമായ സുപ്രിയ മേനോൻ. പക്ഷെ ഇഷ്ട ഭക്ഷണം കഴിക്കാൻ ആരംഭിച്ചതും ഭർത്താവ് പൃഥ്വിരാജിനെ ഓർത്തുപോയി സുപ്രിയ
2/ 7
പുതിയ ചിത്രം ആട് ജീവിതത്തിലെ നജീബാവാൻ വേണ്ടി മെലിഞ്ഞുണങ്ങി ശരീര ഭാരം കുറച്ച പൃഥ്വിരാജിനെ പ്രേക്ഷകർക്ക് മുന്നിൽ പുതുതായി അവതരിപ്പിക്കേണ്ട കാര്യമില്ല
3/ 7
'നജീബ് പട്ടിണികിടക്കുമ്പോൾ' താൻ വളരെയധികം ഭക്ഷണം കഴിക്കുന്നു എന്ന് സുപ്രിയ പറയുന്നു. പോസ്റ്റ് ചെയ്ത ചിത്രത്തിലെ ക്യാപ്ഷനിലെ ഹാഷ്ടാഗിലാണ് സുപ്രിയ തന്റെ സങ്കടം ഒളിപ്പിക്കുന്നത്
4/ 7
നജീബാവാൻ വേണ്ടി പൃഥ്വിരാജ് രാജ്യം വിട്ടു കഴിഞ്ഞു
5/ 7
സിനിമയിലെ ലുക് തിയേറ്ററിലെത്തുമ്പോൾ മാത്രം ഇനി എല്ലാവരും കാണട്ടെ എന്ന് കരുതിയാണ് പൃഥ്വിയുടെ പ്രയാണം
6/ 7
90 കിലോയിൽ നിന്നുമാണ് ഡയറ്റ് പ്ലാനുകൾ വഴി പൃഥ്വി മെലിഞ്ഞും താടി വളർത്തിയും നജീബായി മാറിയത്
7/ 7
ബെന്യാമിന്റെ നോവലിനെ അധികരിച്ചുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസി