സിനിമാ മേഖലയ്ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന പ്രവണതയായി സോഷ്യൽ മീഡിയ ഡീഗ്രേഡിങ് മാറിയിരിക്കുന്നു. റിലീസ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോൾ, സിനിമ കണ്ടാലും ഇല്ലെങ്കിലും അതിനെതിരെ മോശം കമന്റുകൾ ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള ഇടങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ് ഈ ട്രെൻഡ്. അതിന്റെ ഏറ്റവും ഉദാഹരണമായി മാറിയിരിക്കുന്നു സുരേഷ് ഗോപി (Suresh Gopi) ചിത്രം 'പാപ്പൻ' (Paappan). പക്ഷെ കമന്റ് ചെയ്തയാൾക്കു അൽപ്പം പാളിപ്പോയി എന്ന് മാത്രം
ഏറെ നാളുകൾക്ക് ശേഷം ജോഷി സംവിധാനം ചെയ്ത്, സുരേഷ് ഗോപി നായകനാവുന്ന ചിത്രമാണ് 'പാപ്പൻ'. സുരേഷ് ഗോപിയുടെ മികച്ച തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിത പിള്ളയുടെ തകർപ്പൻ പ്രകടനം സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. സുരേഷ് ഗോപിയും മകനും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ച സിനിമ കൂടിയാണിത്