ആദ്യമായി ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമയാണ് 'കേശു ഈ വീടിന്റെ നാഥൻ' തൊണ്ണൂറുകളില്‍ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന 'ദേ മാവേലി കൊമ്പത്ത്' അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്,സിനിമാ രംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് (തുടർന്ന് വായിക്കുക)
നടന് ദിലീപിന്റെ സഹോദരന് അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തട്ടാശ്ശേരി കൂട്ടം'. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി, ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥയും സംഭാഷണവുമെഴുതുന്നു
മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന "ബൗ വൗ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നാല് ഭാഷകളിലെ പ്രശസ്തരായ പതിനാല് ചലച്ചിത്ര നടികൾ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്യതത്. ആര് എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്‍ നിർമ്മാതാവ് കൂടിയായ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. കൃഷ്ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു. എഡിറ്റര്‍-അനന്തു എസ് വിജയന്, കല-അനില്‍ കുമ്പഴ, ആക്ഷൻ-ഫയര്‍ കാര്‍ത്തിക്, പി ആര് ഒ: എ എസ് ദിനേശ്
ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ സിദ്ധാർഥ് ഭരതൻ, വിനോയ് തോമസ്. ഛായാഗ്രഹണം - പ്രദീഷ് വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി
നെയ്ൽ & ബ്ലൂഹിൽ എന്റർടൈൻമെന്റ്സിന്റെ പ്രൊഡക്ഷൻ നമ്പർ 2 'ചാരൻ' ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു. അമിത് ചക്കാലയ്ക്കൽ നായകനാവുന്ന ആക്ഷൻ ത്രില്ലർ 'ജിബൂട്ടി'യുടെ മ്യൂസിക് ലോഞ്ചിംഗ് വേദിയിലാണ് ബ്ലൂഹിൽ നെയ്ൽ കമ്യൂണിക്കേഷൻസിന്റെയും ബ്ലൂഹിൽ നെയ്ൽ മ്യൂസിക് കമ്പനിയുടെയും ലോഗോ പ്രകാശനത്തോടൊപ്പം 'ചാരൻ' ടൈറ്റിൽ ലോഞ്ച് പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തൻ നിർവ്വഹിച്ചത്. ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ മലയാളി വ്യവസായി ജോബി. പി. സാം ആണ് ചാരൻ നിർമ്മിക്കുന്നത്. ഒരു ത്രില്ലർ ചിത്രമായിരിക്കുമെന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്. എ.എൻ വിവേക് തിരക്കഥയൊരുക്കുന്ന ചിത്രം എസ്. ജെ. സിനുവാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഉടൻ ആരംഭിക്കും. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്