രാജമൗലിയുടെ (Rajamouli) RRR സിനിമയ്ക്ക് ലോകമെമ്പാടും നിന്നും പ്രശംസ ലഭിക്കുകയാണ്. ചിത്രത്തിലെ നാട്ടു നാട്ടു... ഗാനം ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരം കൊണ്ടുവന്നത് കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറി. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനം തുടങ്ങിയ വിഭാഗങ്ങളിലാണ് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരം കിട്ടിയത്. രാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരാണ് ഈ ഗാനം ആടിത്തകർത്തത്
ഏകദേശം 20 ദിവസത്തോളം ചിലവിട്ടാണ് രാം ചരണും, ജൂനിയർ എൻ.ടി.ആറും ഗാനം ചിത്രീകരിച്ചത്. അതിലുമുപരി രണ്ടു മാസം കൊണ്ടാണ് ഇത്തരമൊരു ചടുല നൃത്ത രൂപം കൊറിയോഗ്രാഫർ ചിട്ടപ്പെടുത്തിയെടുത്തത്. താൻ പറഞ്ഞതു പോലെത്തന്നെ നടന്മാർ രണ്ടുപേരും അത് അവതരിപ്പിച്ചു എന്ന് കൊറിയോഗ്രാഫർ പ്രേം രക്ഷിത്ത് (തുടർന്ന് വായിക്കുക)
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഗാനം ഗോൾഡൻ ഗ്ളോബ്സ് പുരസ്കാരം നേടിയതിനെക്കുറിച്ച് കൊറിയോഗ്രാഫർ വാചാലനായി. 'സാധ്യമല്ലെന്ന് തോന്നിയെങ്കിലും രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് യഥാർത്ഥത്തിൽ അത് സംഭവിച്ചത്. ഞാൻ വളരെ സന്തോഷവാനാണ്. ജൂനിയർ എൻടിആർ, ചരൺ സാർ എന്നീ രണ്ട് നായകന്മാർ കാരണമാണ് ഇതെല്ലാം സംഭവിച്ചത്. ഇരുവരും നല്ല നർത്തകരാണ്. കീരവാണി സാറിന്റെ സംഗീതം എല്ലാത്തിലുമുപരിയായി,' അദ്ദേഹം പറഞ്ഞു
118 വ്യത്യസ്ത സ്റ്റെപ്പുകളുമായി അവരുടെ ശൈലി യോജിപ്പിച്ചു കൊണ്ടുവരിക എന്നത് മാത്രമായിരുന്നു തനിക്ക് ആശങ്കയെന്ന് പ്രേം രക്ഷിത് വെളിപ്പെടുത്തി. 'അവർ രണ്ടുപേരും നല്ല നർത്തകരാണ്, പക്ഷേ ബുദ്ധിമുട്ടുള്ള കാര്യം അവരുടെ ശൈലിയായിരുന്നു. അവ രണ്ടും സമന്വയിപ്പിക്കേണ്ടതുണ്ടായിരുന്നു. അത് എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങൾ അതെല്ലാം പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുത്തു'
നാട്ടു നാട്ടു... പാടിയിരിക്കുന്നത് കാലഭൈരവയും രാഹുൽ സിപ്ലിഗുങ്ങും ചേർന്നാണ്. ഇത് ഹിന്ദിയിൽ നാച്ചോ നാച്ചോ എന്ന പേരിൽ ഡബ്ബ് ചെയ്തു. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് സിനിമ, മികച്ച ചിത്രം, മികച്ച സംവിധായകൻ (രാജമൗലി), മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച വിഷ്വൽ ഇഫക്റ്റ്സ് (വി. ശ്രീനിവാസ് മോഹൻ), മികച്ച ഗാനം (‘നാട്ടു നാട്ടു’) എന്നീ അഞ്ച് വിഭാഗങ്ങളിലായി നോമിനേറ്റ് ചെയ്യപ്പെട്ടു