Kajal Aggarwal | കല്യാണപ്പെണ്ണാകാൻ ഒരുങ്ങി താരസുന്ദരി; വരൻ കുട്ടിക്കാലം തൊട്ടേയുള്ള കൂട്ടുകാരൻ
Kajal Aggarwal | പ്രായം മുപ്പതു കഴിഞ്ഞെങ്കിലും കാജൽ അഗർവാളിന്റെ താരപദവിക്ക് ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ, വിവാഹത്തെക്കുറിച്ച് ചോദിച്ചാൽ ആ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ആയിട്ടില്ല എന്നാണ് താരസുന്ദരി പറയുന്നത്. പക്ഷേ ഇപ്പോൾ വിവാഹത്തെക്കുറിച്ച് സംസാരിക്കാനുള്ള സമയമായി എന്നാണ് കാജൽ പറയുന്നത്.
തന്റേത് പ്രണയവിവാഹം ആയിരിക്കുമെന്ന സൂചന നൽകിയ താരം അത് സിനിമാമേഖലയിൽ നിന്ന് ആയിരിക്കില്ലെന്ന വ്യക്തമായ സൂചനയും നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ കാജൽ പ്രണയത്തിലാണോ എന്ന സംശയമാണ് ഇപ്പോൾ ആരാധകർക്ക് ഉള്ളത്.
2/ 8
നിരവധി സിനിമകളാണ് ഇപ്പോഴും താരത്തിന്റെ കൈയിലുള്ളത്. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കാനുണ്ട്.
3/ 8
എന്നാൽ, കഴിഞ്ഞയിടെ കാജലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വന്ന ചില പോസ്റ്റുകളാണ് താരം വിവാഹിതയാകാൻ പോകുകയാണോ എന്ന വാർത്തകൾക്ക് ബലം നൽകുന്നത്.
4/ 8
ഗൗതം കിച് ലു എന്ന വ്യവസായിയുമായി താരത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നാണ് വാർത്തകൾ. ഇക്കാര്യത്തിൽ കിച് ലുവും ഓക്കേ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
5/ 8
മുംബൈയിൽ കാജലിന്റെ വീടിനു സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചായിരിക്കും വിവാഹമെന്നാണ് വാർത്തകൾ. എന്നാൽ, ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
6/ 8
സ്കൂൾ കാലം മുതലേ ഗൗതവും കാജലും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ ഒരുമിച്ചായിരുന്ന ഇവർ അക്കാലം മുതലേ പ്രണയബദ്ധരായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
7/ 8
ഡിസൈൻ ലിവിംഗ് എന്ന് പേരിട്ടിരിക്കുന്ന ഇന്റീരിയർ ഡിസൈനിംഗ് സ്റ്റുഡിയോയുടെ സ്ഥാപകനാണ് ഗൗതം കിച് ലു. ഒരു വ്യവസായി മാത്രമല്ല നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് കിച് ലു എന്നാണ് കാജലുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.
8/ 8
അതേസമയം, കരാർ ഒപ്പിട്ടു കഴിഞ്ഞ ചിത്രങ്ങൾ പൂർത്തിയായതിനു ശേഷമായിരിക്കും കാജൽ വിവാഹത്തിന് സമ്മതം മൂളുകയെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ കാജൽ അഗർവാളിന്റെ വിവാഹമാണ് ഇപ്പോൾ ട്രെൻഡിംഗ്.