കാനഡയിലെ ആൽബർട്ട ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരങ്ങൾ തുത്തുവാരി ടൊവിനോ ചിത്രം 'ആൻഡ് ദി ഓസ്കർ ഗോസ് ടു' മികച്ച നടൻ (ടൊവിനോ തോമസ്), മികച്ച ചിത്രം, മികച്ച സംവിധായകൻ (സലിം അഹമ്മദ്), മികച്ച സഹനടി (നിക്കി) എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ ടൊവിനോയുടെ അവാർഡ് നിർമ്മാതാവ് സുധീഷ് ടി പി ഏറ്റുവാങ്ങി ടൊവിനോയുടെ കരിയർ ബെസ്റ്റ് പെർഫോമെൻസ് എന്നാണ് ഈ ചിത്രത്തിലെ പ്രകടനത്തെ വിശേഷിപ്പിച്ചത് . ചിത്രം ജൂൺ 21 നു ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തുന്നു ഈ മാസം പുറത്ത് വരുന്ന ടൊവിനോയുടെ മൂന്നാമത് ചിത്രമാണ് 'ആൻഡ് ദി ഓസ്കർ ഗോസ് ടു'