ഇതെന്താ ടൊവിനോ മാസമോ? ജൂണിൽ വിജയത്തേരിലേറി ടൊവിനോ തോമസ്
Tovino Thomas's success trail in the month of June | ടൊവിനോയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ മാസമാണ് ജൂൺ 2019. തൊട്ടതെല്ലാം പൊന്നാക്കി ടൊവിനോ തോമസ് ജൈത്രയാത്ര തുടരുന്നു
വൈറസ്, ആൻഡ് ദി ഓസ്കർ ഗോസ് ടു , ലൂക്ക എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് ജൂൺ മാസം ടൊവിനോ തോമസിന്റേതായി തിയേറ്ററിൽ എത്തിയത്. ജൂൺ 28ന് പുറത്തിറങ്ങിയ ലൂക്ക മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു
2/ 5
വൈറസ്സിലെ ജില്ലാ കളക്ടർ വേഷത്തിൽ ടൊവിനോ തോമസ്. നിപ കാലത്തെ ഓർമ്മിപ്പിച്ച് ഈ മാസം പുറത്തു വന്ന ചിത്രം മികച്ച പ്രതികരണമാണ് നേടിയത്
3/ 5
കാനഡയിലെ ആൽബർട്ട ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരങ്ങൾ തുത്തുവാരിയ ചിത്രമാണ് സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആൻഡ് ദി ഓസ്കർ ഗോസ് ടു'. ഇസഹാക് എന്ന യുവ സംവിധായകന്റെ വേഷമാണ് ടൊവിനോയുടേത്
4/ 5
വിശാൽ രാജശേഖരൻ എന്ന ബിസിനസ്സ്കാരനായാണ് ടൊവിനോ തോമസ് ഉയരെയിൽ എത്തിയത്. ഈ ചിത്രം വിജയകരമായ 50 ദിവസങ്ങൾ പൂർത്തിയാക്കിയത് ജൂൺ മാസത്തിലാണ്
5/ 5
ടൊവിനോയുടെ വേറിട്ട കഥാപാത്രമായി ലൂസിഫറിലെ ജതിൻ രാംദാസ്. പൃഥ്വിരാജ് സംവിധാനം നിർവ്വഹിച്ചു മോഹൻലാൽ നായകനായ ചിത്രം 75 ദിവസങ്ങൾ പൂർത്തിയാക്കുകയും 200 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു