മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൽ എന്താവും കഥയെന്നറിയാൻ പ്രേക്ഷകരിൽ പലരും ആകാംക്ഷയിലാണ്. വരുണിന്റെ മരണത്തിലും നായകൻ ജോർജ് കുട്ടി അതൊളിപ്പിച്ച ട്വിസ്റ്റിലും അവസാനിച്ച ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ രസകരമായ ട്വിസ്റ്റുകൾ നൽകുകയാണ് ട്രോൾ ലോകം. വരുൺ ആത്മാവായി എത്തുമോ, കേസ് അന്വേഷണം ആര് എന്നിങ്ങനെ പോകുന്നു ട്രോൾ ഭാവനയിലെ ക്രൈം ത്രില്ലർ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശ്രദ്ധേയമായ ദൃശ്യം ട്രോളുകൾ ചുവടെ കാണാം