കാമുകിയുണ്ടോ, കല്യാണംകഴിക്കാൻ തോന്നുന്നുണ്ടോ? ജനത കർഫ്യു ദിനത്തിൽ ഉണ്ണി മുകുന്ദന് കിട്ടിയത് രസകരമായ ചോദ്യങ്ങൾ
Unni Mukundan gets interesting questions as he sits to answer his fans on Janta Curfew day | ജനത കർഫ്യു ദിനത്തിൽ ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ ഇറങ്ങിയതാണ് ഉണ്ണി മുകുന്ദൻ
News18 Malayalam | March 23, 2020, 11:12 AM IST
1/ 6
ജനത കർഫ്യു ദിനത്തിൽ പ്രേക്ഷകരോടും ആരാധകരോടും സംവദിക്കാൻ ഇൻസ്റ്റാഗ്രാമിൽ എത്തിയതാണ് നടൻ ഉണ്ണി മുകുന്ദൻ. സാധാരണയെ അപേക്ഷിച്ച് ഒത്തിരി സമയം ഉള്ള ദിവസമായതിനാൽ അവർ ചോദിക്കുന്നതിനൊക്കെ മറുപടി നൽകുമെന്ന് പറഞ്ഞായിരുന്നു ഉണ്ണി ആരംഭിച്ചത്. രസകരമായ ചോദ്യങ്ങളാണ് ഉണ്ണിക്ക് ആ ദിവസം പ്രേക്ഷകരിൽ നിന്നും ലഭിച്ചതും
2/ 6
ഉണ്ണിയുടെ പോസ്റ്റ് വന്നപ്പോഴേ ആദ്യം തന്നെ ട്രോളുകൾ ഇറങ്ങി. പിന്നെ ചോദ്യങ്ങളുടെ പെരുമഴയും
3/ 6
പതിനായിരത്തിനടുത്താണ് ഉണ്ണിയുടെ ആ പോസ്റ്റിന്റെ കമന്റ് സെക്ഷനിലെ ചോദ്യോത്തരങ്ങളുടെ എണ്ണം
4/ 6
അതിൽ ചില ചോദ്യങ്ങൾ പലരും പല നാളുകളായി കേൾക്കാൻ കാത്തിരുന്നതാണ്. കാമുകിയുണ്ടോ എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. ഇല്ല എന്ന് ഉണ്ണി മറുപടി നൽകി. മറ്റൊരാൾക്ക് അറിയേണ്ടത് കല്യാണം കഴിക്കാൻ തോന്നുന്നില്ലേ എന്നായിരുന്നു. 'ഇല്ല' എന്നായിരുന്നു ഉണ്ണിയുടെ അഭിപ്രായം. ഇനിയുമുണ്ട് ചോദ്യങ്ങൾ
5/ 6
ഉണ്ണിയുടെ പ്രായം എത്ര, കോവിഡ്നെ പേടിയുണ്ടോ, എത്ര ഭാഷ സംസാരിക്കാൻ അറിയാം എന്നൊക്കെയായിരുന്നു ചിലത്. അഞ്ചു ഭാഷകൾ സംസാരിക്കാൻ അറിയാമെന്നു ഉണ്ണി സമ്മതിച്ചു. മലയാളി ആണെങ്കിലും ഉണ്ണി വളർന്നത് ഗുജറാത്തിലായിരുന്നു
6/ 6
അടുത്തതായി മേപ്പടിയാൻ എന്ന സിനിമയിൽ സിക്സ് പാക്ക് ഒക്കെ വെടിഞ്ഞ് തനി നാട്ടിൻപുറത്തുകാരനായി വേഷമിടുകയാണ് ഉണ്ണി