മേപ്പടിയാൻ പൂർത്തിയായി; ജയകൃഷ്ണനോട് വിട പറഞ്ഞ് ഉണ്ണി മുകുന്ദൻ
Unni Mukundan gets into a new look after Meppadiyan shooting got over | ഇക്കഴിഞ്ഞ വിജയദശമി നാളിലാണ് മേപ്പടിയാൻ ചിത്രീകരണം ആരംഭിച്ചത്
News18 Malayalam | December 4, 2020, 7:39 AM IST
1/ 4
ജയകൃഷ്ണനോട് വിട പറഞ്ഞ് മേപ്പടിയാൻ ഷൂട്ടിംഗ് പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ. നായക കഥാപാത്രമായ ജയകൃഷ്ണനാവാൻ വേണ്ടി വളർത്തിയ താടിയും മീശയും എടുത്ത ശേഷമുള്ള പുതിയ ഫോട്ടോ ഉണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ചിത്രം പാക്ക് അപ്പ് പറഞ്ഞത്
2/ 4
ഇക്കഴിഞ്ഞ വിജയദശമി നാളിലാണ് മേപ്പടിയാൻ ചിത്രീകരണം ആരംഭിച്ചത്. ഉണ്ണിയുടെ നിർമ്മാണക്കമ്പനിയുടേതാണ് സിനിമ. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. തിയേറ്റർ റിലീസ് ഉണ്ടാവുമെന്ന പ്രതീക്ഷയിൽ പൂർത്തിയാക്കിയ ചിത്രമാണിത്
3/ 4
വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. സിനിമയുടെ ലൊക്കേഷനിൽ സൈജു കുറുപ്പ്, ശ്രീജിത്ത് രവി എന്നിവരുടെ പതിനഞ്ചു വർഷത്തെ സിനിമാ ജീവിതം ആഘോഷിച്ചിരുന്നു