നായർ ഉണ്ണി, രണ്ടാം റാങ്ക്, ഒൻപത് എ. അന്ന് റാങ്ക് വാങ്ങിയതിന് ലഭിച്ച സമ്മാനത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നു മലയാളികളുടെ പ്രിയങ്കരൻ
2/ 6
ഒരു ഡിക്ഷനറിയായിരുന്നു അന്നത്തെ സമ്മാനം. അതിപ്പോൾ കണ്ടെടുത്ത് പോസ്റ്റ് ചെയ്യാൻ ഒരു കാരണവുമുണ്ട്
3/ 6
അന്ന് ഉണ്ണി മുകുന്ദന് ടീച്ചർ നൽകിയ ഓക്സ്ഫോർഡ് ഡിക്ഷണറി ഇന്ന് ചേച്ചിയുടെ മകൾ പഠിക്കാൻ ഉപയോഗിക്കുകയാണ്. ആ സന്തോഷം കൂടി അറിയിക്കാനാണ് കിട്ടിയ പാടെ ഉണ്ണി നേരെ ഇൻസ്റാഗ്രാമിലേക്ക് ഓടിയത്
4/ 6
എന്തും നല്ല രീതിയിൽ പരിപാലിച്ചാൽ നിലനിൽക്കുമെന്നും, ബന്ധങ്ങളുടെ കാര്യവും അങ്ങനെയാണെന്നും ഉണ്ണി സ്മരിക്കുന്നു
5/ 6
നല്ല മസില് മാത്രമല്ല, മനസ്സും കൂടിയുണ്ടെന്ന് ഉണ്ണി ഒരിക്കൽക്കൂടി പറഞ്ഞുവയ്ക്കുന്നു. മാമാങ്കമാണ് ഉണ്ണി അഭിനയിച്ചു തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം
6/ 6
ഇനി മേപ്പടിയാൻ എന്ന സിനിമക്കായി കുടവയറനായിക്കൊണ്ടിരിക്കുകയാണ് ഉണ്ണി. തനി നാട്ടിൻപുറത്തുകാരൻ നായകനായാവും ഉണ്ണി ഈ സിനിമയിലെത്തുക