ഫേസ്ബുക് ചിത്രങ്ങളിൽ മഞ്ജു വാര്യർ ഇല്ലെങ്കിലും താരം സുരക്ഷിതയാണെന്ന് സഹോദരൻ മധു വാര്യർ ഉറപ്പു നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം സിനിമ സംഘം ഹിമാചലിൽ കുടുങ്ങിയത് വാർത്തയായിരുന്നു. ശേഷം ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ അധികൃതർ സംഘത്തിനുള്ള ആഹാരം ഉള്‍പ്പടെ എത്തിച്ചെന്നും ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം മടങ്ങാമെന്ന് സംഘം അറിയിച്ചതായും വ്യക്തമാക്കി. ഇവരെ കഴിഞ്ഞ ദിവസം രാത്രിയോടെ കോക്സാറിലെ ബേസ് ക്യാംപില്‍ എത്തിക്കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയില്‍ മാറ്റം വന്നതോടെയാണ് സംഘത്തിന് തുടരാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്
ഇവർ ഹിമാചലിൽ ഷൂട്ടിങ്ങിന് പോകുന്നതിന് മുൻപേ പ്രതികൂല കാലാവസ്ഥയെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നു. പക്ഷെ സംഘം ഷൂട്ടിംഗ് തുടരാനായി തീരുമാനിക്കുകയായിരുന്നു. സ്വന്തം ഉത്തരവാദിത്വത്തിലാണ് സ്ഥലത്ത് കഴിയുന്നതെന്ന് ഇവർ ഒപ്പിട്ടു നൽകിയിരുന്നു. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതോടെ ശേഷം സംഘം പരിഭ്രാന്തരാവുകയായിരുന്നു