നടി വനിതാ വിജയകുമാർ വിവാഹിതയായി. ഇവരുടെ മൂന്നാമത്തെ വിവാഹമാണിത്. പീറ്റർ പോൾ ആണ് വരൻ. ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളിൽ സജീവമായ വി.എഫ്.എക്സ്. ഡയറക്ടറാണ് പീറ്റർ. ക്രിസ്ത്യൻ വിവാഹമായിരുന്നു
2/ 10
നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത്
3/ 10
കല്യാണത്തിന് വനിതയുടെ രണ്ട് പെൺമക്കളും പങ്കെടുത്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു
4/ 10
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്നു വനിത. ആദ്യ രണ്ട് വിവാഹങ്ങളിൽ നിന്നായി വനിതക്ക് മൂന്നു മക്കളുണ്ട്
5/ 10
ചന്ദ്രലേഖ എന്ന സിനിമയിൽ വിജയ്യുടെ നായികയായായിരുന്നു വനിതയുടെ സിനിമാ പ്രവേശം
6/ 10
പത്തൊൻപതാം വയസ്സിലായിരുന്നു ആദ്യവിവാഹം. ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്
7/ 10
മക്കളുടെ സമ്മതത്തോടെയാണ് താൻ വിവാഹിതയാവുന്നതെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു
8/ 10
കുട്ടികൾക്കും പീറ്റർ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് വന്നിത പറഞ്ഞിരുന്നു
9/ 10
സിനിമാ സെറ്റിൽ വച്ചുള്ള പരിചയമാണ് വിവാഹത്തിൽ എത്തിയത്