Home » photogallery » film » MOVIES VEYIL MARANGAL WON BEST ARTISTIC ACHIEVEMENT AWARD AT 22ND SHANGHAI INTERNATIONAL FILM FESTIVAL
മലയാളത്തിന് അഭിമാനമായി വെയിൽ മരങ്ങൾ; ഷാങ്ഹായ് മേളയിൽ പുരസ്ക്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം
ഷാങ്ഹായ് മേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമാണ് വെയില് മരങ്ങള്‍. ഏറെക്കാലത്തിനുശേഷമാണ് ഒരു മലയാള സിനിമയ്ക്ക് FIAPF അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്ക്കാരം ലഭിക്കുന്നത്...
മലയാള സിനിമയ്ക്ക് അഭിമാനമായി ഡോ. ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ എന്ന ചിത്രം. 22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്ക്കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്.
2/ 9
ഷാങ്ഹായ് മേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമാണ് വെയില് മരങ്ങള്‍. നഴ്സ് ബിൽഗെ സെയ്ലാന്റെ നേതൃത്വത്തിലുള്ള ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്.
3/ 9
ചിത്രത്തിന്റെ ആദ്യ ഷോയാണ് ഷാങ്ഹായ് മേളയിൽ അരങ്ങേറിയത്. ഏറെക്കാലത്തിനുശേഷമാണ് ഒരു മലയാള സിനിമയ്ക്ക് FIAPF അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്ക്കാരം ലഭിക്കുന്നത്.
4/ 9
പുരസ്ക്കാര വിവരം അറിഞ്ഞ് പരസ്പരം ആഹ്ലാദം പങ്കുവെയ്ക്കുന്ന ഡോ. ബിജുവും ഇന്ദ്രൻസും
5/ 9
വെയിൽ മരത്തിന് ലഭിച്ച പുരസ്ക്കാരം...
6/ 9
സിനിമയെ പ്രതിനിധീകരിച്ച് നായകന് ഇന്ദ്രന്‍സ്, സംവിധായകന് ഡോ ബിജുവിനൊപ്പം റെഡ് കാര്‍പ്പറ്റിലെത്തിയിരുന്നു. വിവിധ കാലാവസ്ഥകളിലൂടെ കടന്ന് പോകുന്ന ചിത്രം ഒന്നരവര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
7/ 9
തനിക്ക് നല്ല ആരോഗ്യമുള്ളതിനാല്‍ ഷൂട്ടിങ് സമയത്ത് ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ലെന്ന ഇന്ദ്രന്‍സിന്റെ മറുപടി സദസില്‍ ചിരിപടര്‍ത്തി.
8/ 9
ഇന്ദ്രന്‍സ് ഇന്ത്യക്ക് പുറത്ത് പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുമാണ് ഷാങ്ഹായ്.
9/ 9
ഡോ ബിജു സംവിധാനം ചെയ്ത വെയില് മരങ്ങള്‍ മത്സരവിഭാഗത്തിലാണ് ഇത്തവണ ഷാങ്ഹായ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.