വിജയ് ദേവരകൊണ്ടയും ബോളിവുഡ് താരം അനന്യ പാണ്ഡേയും പ്രധാന വേഷത്തിൽ എത്തുന്ന ലൈഗർ തിയേറ്റർ റിലീസ് ഉണ്ടാകുമോ? ചിത്രം 200 കോടിക്ക് ഒടിടി പ്ലാറ്റ്ഫോമിന് നൽകിയെന്ന വാർത്ത പ്രചരിച്ചിരുന്നു.
2/ 11
ഈ വാർത്തയോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിരുന്നില്ല. ഒടിടി റിലീസായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക എന്നായിരുന്നു വാർത്തകൾ. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഗർ.
3/ 11
200 കോടി രൂപയ്ക്ക് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുമെന്ന വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. 200 കോടി തീരെ കുറഞ്ഞു പോയെന്നാണ് ട്വിറ്റിലൂടെ ദേവരകൊണ്ട പറഞ്ഞിക്കുന്നത്.
4/ 11
തിയേറ്ററിൽ തന്റെ ചിത്രം ഇതിൽ കൂടുതൽ നേടുമെന്നും ആത്മവിശ്വാസത്തോടെ വിജയ് ദേവരകൊണ്ട പറയുന്നു. വിജയിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
5/ 11
തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുരി ജഗന്നാഥിന്റെ ഉടമസ്ഥതയിലുള്ള പുരി കണക്ടും കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
6/ 11
ചിത്രത്തിൽ കിക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. അർജുൻ റെഡ്ഡിക്ക് ശേഷം ബോളിവുഡിൽ അടക്കം നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
7/ 11
ഈ വർഷം സെപ്റ്റംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഇതിനകം നിരവധി ചിത്രങ്ങൾ ഒടിടി റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലൈഗറും ഒടിടി റിലീസായി എത്തുമെന്ന് വാർത്തകൾ പ്രചരിച്ചത്.
8/ 11
നേരത്തേ ഫൈറ്റർ എന്നായിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. ഇതു മാറ്റിയാണ് ലൈഗർ എന്ന് നൽകിയിരിക്കുന്നത്.
9/ 11
കന്നഡ, തമിഴ്, മലയാളം തുടങ്ങിയ അഞ്ച് ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പുറത്തിറങ്ങും.
10/ 11
ബോളിവുഡിൽ ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന 'ഫൈറ്റർ' എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിദ്ധാർത്ഥ് ആനന്ദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ തുടർന്നാണ് വിജയ് ചിത്രത്തിന്റെ പേര് മാറ്റിയത്.
11/ 11
അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ലൈഗർ എന്നതും ശ്രദ്ധേയമാണ്. ഹിന്ദിക്ക് പുറമേയുള്ള ഭാഷകളിൽ എല്ലാം സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാൻ ശ്രമിക്കുമെന്ന് അനന്യ പാണ്ഡേ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.