എൻ നെഞ്ചിൽ കുടി ഇരുക്കും ... (എന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന പ്രിയപ്പെട്ട ആരാധകരെ) എന്ന് പറഞ്ഞു കൊണ്ടാണ് വിജയ് തുടങ്ങിയത്. 'എന്റെ ആരാധകർക്ക് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തതിൽ എനിക്ക് സങ്കടമുണ്ട്. കൊറോണ വൈറസ് മൂലമുണ്ടായ വൈഷമ്യങ്ങളെ തുടർന്ന് പരിപാടി ലളിതമാക്കേണ്ടി വന്നു, ക്ഷമിക്കണം'. വിജയ് പറഞ്ഞു.
ചിത്രത്തിലെ വില്ലനായി അഭിനയിക്കുന്ന വിജയ് സേതുപതിയെ പ്രശംസിച്ചതായിരുന്നു ശ്രദ്ധേയമായ മറ്റൊരു കാര്യം. 'വിജയ് സേതുപതി ഇപ്പോൾ സിനിമയ്ക്കു ഒഴിവാക്കാൻ കഴിയാത്ത ഒരു വ്യക്തിയായി മാറിയിരിക്കുന്നു. ഞങ്ങൾ നിരവധി നെഗറ്റീവ് കഥാപാത്രങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ മാസ്റ്ററിലെ അദ്ദേഹത്തിന്റെ റോൾ സ്പെഷൽ ആയിരിക്കും.' വിജയ് പറഞ്ഞു