നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് നൽകില്ല എന്ന് സുപ്രീം കോടതി. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി . എന്നാൽ കേസിന്റെ ഭാഗമായി വീഡിയോ ക്ലിപ്പ് കാണാൻ അനുവദിച്ചിട്ടുണ്ട്. ദിലീപിനോ അഭിഭാഷകർക്കോ ദൃശ്യങ്ങൾ പരിശോധിക്കാം. കേസിലെ വിചാരണക്ക് ഏർപ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി പിൻവലിച്ചു. വിചാരണ തുടരാം