'മോളേ, അങ്കിൾ എന്ന് വിളിക്കണ്ട, ചേട്ടാ എന്ന് വിളിച്ചാൽ മതി'; പുതിയ 'നായിക'യോട് ദിലീപ് പറഞ്ഞ ഡയലോഗ് വൈറൽ ആവുന്നു
Why Dileep want his new 'heroine' to call him chetta instead of uncle? | ആദ്യ കാഴ്ചയിൽ കാവ്യാ മാധവനോട് പറഞ്ഞ വാചകം പുതിയ നായികയോട് പറയാൻ ദിലീപിനൊരു കാരണമുണ്ട്
'മോളേ, അങ്കിൾ എന്ന് വിളിക്കണ്ട, ചേട്ടാ എന്ന് വിളിച്ചാൽ മതി' പുതിയ ചിത്രം മൈ സാന്റയിലെ നായിക അങ്കിൾ എന്ന് വിളിച്ചപ്പോൾ ദിലീപ് അതപ്പോൾ തന്നെ തിരുത്തി. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് പരിപാടിയിലാണ് ദിലീപ് തന്നെ അത് വെളിപ്പെടുത്തിയത്
2/ 5
ആദ്യ കാഴ്ചയിൽ കാവ്യാ മാധവനോട് പറഞ്ഞ വാചകം തന്നെയാണ് ദിലീപ് ഇവിടെയും ആവർത്തിച്ചത്. അന്ന് ദിലീപിനെ കണ്ട കുട്ടിയായ കാവ്യ മാധവൻ അങ്കിൾ എന്നാണ് ആദ്യം അഭിസംബോധന ചെയ്തത്. പുതിയ നായികയോട് അങ്കിൾ വിളി വേണ്ട എന്ന് പറയാൻ ദിലീപിനൊരു കാരണമുണ്ട്
3/ 5
ദിലീപിന്റെ നായികയായി എത്തുന്നത് ഏഴു വയസ്സുകാരി മാനസിയാണ്. തമിഴ് ചിത്രങ്ങളിൽ തന്റേതായ ഇടം നേടിയ ശേഷമാണ് മാനസി മലയാളത്തിൽ ചുവടുവയ്ക്കുന്നത്
4/ 5
ആദ്യ ടേക്കിൽ തന്നെ ഷോട്ട് റെഡി ആക്കുന്ന മാനസിയെ കണ്ട് ദിലീപ് ഉൾപ്പെടെയുള്ളവർ വെള്ളം കുടിച്ചെന്ന് പറയുന്നു. അതുകൊണ്ടു തന്നെ വളർന്നു വരുമ്പോൾ ഒപ്പം അഭിനയിക്കേണ്ടി വരുന്ന അവസരത്തിൽ അങ്കിൾ വിളി മാറ്റാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ് ഇപ്പോഴേ ചേട്ടാ എന്ന വിളി പരിശീലിപ്പിക്കുന്നത് എന്ന് ദിലീപ് പറയുന്നു
5/ 5
ക്രിസ്തുമസ് ദിനമായ ഡിസംബർ 25ന് മൈ സാന്റ തിയേറ്ററുകളിലെത്തും