തർക്കത്തിൽ ഒത്തുതീർപ്പിനില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമുള്ള നിലപാടിലാണ് എം.ടി. നാലര കൊല്ലം മുമ്പാണ് രണ്ടാമൂഴം തിരക്കഥ എംടി വി എ ശ്രീകുമാറിന് കൈമാറിയത്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിനായി ആയിരം കോടി ചിത്രത്തിനായി മുടക്കുമെന്ന് പ്രഖ്യാപിച്ച് വ്യവസായി ബി ആർ ഷെട്ടിയും രംഗത്തെത്തിയിരുന്നു.