Home » photogallery » film » MUSIC DIRECTOR DEVI SRI PRASAD REPLY TO FANS OVER THE RUMORS IN PUSHPA 2 WILL FEATURE SAMANTHA OO ANTAVA REPRISE VERSION N
സമാന്തയുടെ ഐറ്റം ഡാന്‍സ് പുഷ്പ 2 വിലും ആവര്‍ത്തിക്കും ? പ്രതികരിച്ച് സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദ്
ആദ്യ ഭാഗത്തില്‍ തരംഗമായി മാറായ സമാന്തയുടെ ഐറ്റം ഡാന്‍ഡ് സോങ് ' ഉ അണ്ടവ വാ' പുഷ്പ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന പ്രചരണം ശക്തമായിരുന്നു.
ബോക്സ്ഓഫീസില്‍ 300 കോടിയിലധികം കളക്ഷന്‍ നേടിയ തെലുങ്ക് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പുഷ്പ സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഒരു പ്രൊമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
2/ 6
സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പുഷ്പ രാജ് എന്ന ചന്ദനക്കൊള്ളക്കാരന്റെ വേഷത്തിലാണ് അല്ലു അര്ജുന് എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായികയായെത്തിയത്
3/ 6
ദേവിശ്രീ പ്രസാദിന്റെ സംഗീതത്തില്‍ ഒരുങ്ങിയ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. സാമി സാമി, ശ്രീവല്ലി, എന്നി പാട്ടുകള്‍ക്കൊപ്പം തെന്നിന്ത്യന്‍ താരസുന്ദരി സമാന്ത നൃത്തചുവടുകളുമായെത്തിയ ഉ അണ്ടവാ എന്ന ഗാനം തരംഗമായി
4/ 6
ഇപ്പോഴിതാ പുഷ്പ 2വിലെ ഗാനങ്ങള്‍ക്കായി വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിലെ ഗാനങ്ങളുടെ പണിപ്പുരയിലാണ് സംഗീത സംവിധായകന് ദേവിശ്രീ പ്രസാദ്. പുഷ്പ ഒന്നാം ഭാഗത്തിലെ ഗാനം ഹിറ്റാണ്. ഞങ്ങളോട് കാണിച്ച സ്നേഹത്തിന് ഞാൻ നന്ദി പറയുന്നുവെന്ന് അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
5/ 6
ആദ്യ ഭാഗത്തില്‍ തരംഗമായി മാറായ സമാന്തയുടെ ഐറ്റം ഡാന്‍ഡ് സോങ് ' ഉ അണ്ടവ വാ' പുഷ്പ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന പ്രചരണം ശക്തമായിരുന്നു. ആരാധകരുടെ ആ ഈ ചോദ്യത്തിനോടും ദേവിശ്രീ പ്രസാദ് പ്രതികരിച്ചു.
6/ 6
പുഷ്പ 2 ല്‍ ഊ അന്തവാ ഗാനം ഇനി ആവർത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർക്ക് ഇഷ്ടമുള്ള പാട്ടുകൾക്കാണ് ഞങ്ങൾ സംഗീതം ഒരുക്കുന്നത്. രണ്ടാം ഭാഗത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും ദേവി ശ്രീ പ്രസാദ് പറഞ്ഞു.