1/ 5


വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രത്തിൽ നായികാ നായകൻമാരാകുന്നത് പ്രണവ് മോഹൻലാലും കല്യാണി പ്രയദർശനും. സിനിമയുടെ പേര് 'ഹൃദയം'. വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ വിശദാംശങ്ങൾ വിനീത് ആരാധകരെ അറിയിച്ചിരിക്കുന്നത്.
2/ 5


വനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്യുന്ന 'ഹൃദയം' മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമാണ് നിർമ്മിക്കുന്നത്.
3/ 5


പ്രണവിനെയും കല്യാണിയെയും കൂടാതെ ദർശനാ രാജേന്ദ്രനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ഓണം റിലീസായി 'ഹൃദയം' തിയേറ്ററുകളിൽ എത്തുമെന്നാണ് വിനീത് തന്റെ കൈപ്പടയിൽ തയാറാക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നത്.
4/ 5


ശ്രീനിവാസൻ- മോഹൻലാൻ- പ്രിയദർശൻ ത്രയമായിരുന്നു ഒരു കാലത്ത് നിരവധി ഹിറ്റ് സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത്.
Loading...