ഒരിടവേളയ്ക്കുശേഷം ശ്രദ്ധേയമായ വേഷത്തിൽ പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് നടി രാധിക. ഇപ്പോൾ ആയിഷ എന്ന ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പമാണ് രാധിക അഭിനയിച്ച് ശ്രദ്ധനേടിയത്. മറ്റു പല നടിമാരെയും പോലെ വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു രാധിക. ക്ലാസ്മേറ്റ്സിലെ റസിയ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് രാധിക മലയാളത്തിൽ സിനിമാപ്രേമികളുടെ ഹൃദയം കവർന്നത്.
'സിനിമയി ഗ്യാപ് വരുന്നതിനെ കുറിച്ചും ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഞാന്‍ ഇവിടെ ഉണ്ടെന്ന് അറിയിക്കാനായി ക്ലാസ് മേറ്റ്സ് കഴിഞ്ഞ സമയത്തൊക്കെ ഫോട്ടോഷൂട്ടുകളും മറ്റും ചെയ്തിട്ടുണ്ട്. ജയലക്ഷ്മിയുടെ പരസ്യങ്ങളും മറ്റും ചെയ്തിരുന്നു. അതിനു ശേഷമാണു ചങ്ങാതി പൂച്ച എന്നൊരു സിനിമ വരുന്നത്. അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയല്ല. ചെയ്യേണ്ടി ഇരുന്ന ആള് മാറിയപ്പോള്‍ വന്നതാണ്. ഞാന്‍ ഒരിക്കലും ആരോടും അവസരം ചോദിച്ചിട്ടില്ല'- രാധിക പറയുന്നു.
ക്ലാസ്മേറ്റ്സ് ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണു ചങ്ങാതിപ്പൂച്ച ചെയ്യുന്നതെന്ന് രാധിക പറഞ്ഞു. പിന്നീട് മിഷന് 90 ഡേയ്സ് ചെയ്തു. അതിന് ശേഷമാണു ഇന്‍ ഗോസ്റ്റ് ഇന്‍ ചെയ്യുന്നത്. അതിനിടയില്‍ തനിക്ക് കുറച്ച് അവസരങ്ങൾ വന്നെങ്കിലും അതിലെല്ലാം റസിയ ഷേഡ് ഉണ്ടായിരുന്നതുകൊണ്ട് അതൊക്കെ വേണ്ടെന്ന് വെച്ചതായും രാധിക പറയുന്നു.