സിനിമാ ലോകത്തെ സൗഹൃദം പലപ്പോഴും താരങ്ങളിൽ നിന്നും അവരുടെ മക്കളിലേക്കും കുടുംബാംഗങ്ങളിലേക്കും എത്താറുണ്ട്. അത്തരം നല്ല സൗഹൃദങ്ങളുടെ ഇടം കൂടിയാണ് മലയാള സിനിമ. പലപ്പോഴും അത് ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിൽ എത്തുമ്പോൾ ചുരുക്കം ചില സന്ദർഭങ്ങളിൽ ഇപ്പോൾ നമിത പോസ്റ്റ് ചെയ്ത ചിത്രത്തിലേതു പോലുള്ള സൗഹാർദ്ദങ്ങളുമാവാം
നമി ചേച്ചി എന്ന് വിളിച്ച് നമിത പ്രമോദിന്റെ ഒപ്പം എപ്പോഴും കൂടാറുള്ള പ്രിയ കൂട്ടുകാരിയാണ് മീനാക്ഷി ദിലീപ്. മീനൂട്ടി എന്ന് വിളിപ്പേരുള്ള മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ നമിതയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഇക്കുറി സിനിമാലോകത്തെ തന്നെ മറ്റൊരു താരപുത്രിയുമായാണ് നമിതയുടെ വരവ്. 'എന്റെ ടൈനി മങ്കി പൈ' എന്നാണ് നമിത ആളെ വിശേഷിപ്പിച്ചിട്ടുള്ളത്. ആളാരാണെന്ന് സൂചന ലഭിച്ചോ? (തുടർന്ന് വായിക്കുക)