മമ്മൂക്കയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
2/ 13
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.
3/ 13
തമിഴ്നാട്ടിലെ മഞ്ഞനായ്ക്കൻപ്പെട്ടി എന്ന കർഷക ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ ഫ്രെയിമുകൾ കൊണ്ട് ആ ഗ്രാമത്തിൻ്റെ ഭംഗി ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കി തന്നിട്ടുണ്ട്.
4/ 13
ചിത്രം വിജയം കൈവരിച്ചതോട് കൂടി ആ ഗ്രാമവും ഇപ്പോൾ സൂപ്പർഹിറ്റായി തീർന്നിരിക്കുകയാണ്.
5/ 13
ചെറിയ വീടുകളും കാർഷിക നിലങ്ങളും കന്നുകാലികളും ക്ഷേത്രവും എല്ലാം കൊണ്ടും മനോഹരമായ ആ ഗ്രാമം ഇപ്പോൾ വിനോദ സഞ്ചാരികളും സിനിമ സ്നേഹികളും തേടി ചെന്ന് കണ്ടുപിടിച്ച് സന്ദർശിക്കുകയാണ്.
6/ 13
സിനിമ തിയേറ്ററിൽ റിലീസായ ശേഷം ഈ സ്ഥലത്തേക്ക് സുന്ദരത്തിന്റെ വീടും നാട്ടുകാരെയും ഒക്കെ തേടി ഒരുപാട് മലയാളികൾ എത്തികൊണ്ടിരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അത്തരം ചിത്രങ്ങൾ വൈറലുമാവുകയാണ്.
7/ 13
നൻപകൽ നേരത്ത് മയക്കം സിനിമ കണ്ട തിരുവനന്തപുരം സ്വദേശി അശ്വനി സുശീലൻ ( Aswani Suseelan)സിനിമ ചിത്രീകരണം നടന്ന സ്ഥലമായ മഞ്ഞനായകപെട്ടിയും പരിസരവും കാണാൻ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി.
8/ 13
സ്വന്തം നാട്ടിൽ ചിത്രീകരിച്ച സിനിമ മലയാളികൾ സ്വീകരിച്ചത് അറിഞ്ഞ് സുന്ദരത്തിന്റെ നാട്ടുകാരും സന്തോഷത്തിലാണ്.
9/ 13
മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകർക്ക് തീർത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.
10/ 13
മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ അതിൽ ഒന്ന് നൻപകൽ നേരത്ത് മയക്കത്തിലെ ജയിംസ് എന്ന കഥാപാത്രവും തീർച്ചയായും ഇടംപിടിക്കും.
11/ 13
മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.
12/ 13
രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
13/ 13
തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഓ – പ്രതീഷ് ശേഖർ.