വിവാദങ്ങളുടെ നടുവിൽ നില്‍ക്കുമ്പോഴാണ് ബോളിവുഡ് താരം കങ്കണ റണൗട്ടിനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമെത്തിയത്. ഇത് നാലാം തവണയാണ് ദേശീയ പുരസ്കാരം താരം സ്വന്തമാക്കുന്നത്. ഇത്തവണ മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയ്ക്ക് പുരസ്കാരം നേടി കൊടുത്തത്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കങ്കണയ്ക്ക് ഇത് ഇരട്ടി മധുരമായി. (Credit: Instagram)
സംവിധായകനുമായുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് പിന്നാലെ ചിത്രം നിന്നുപോയപ്പോള്‍ സംവിധായിക കുപ്പായമെടുത്തണിഞ്ഞ് കങ്കണയാണ് മണികര്‍ണിക പൂര്‍ത്തിയാക്കിയത്. ഈ പുരസ്കാര നേട്ടത്തോടെ നടിമാരില്‍ ഏറ്റവുമധികം ദേശീയ പുരസ്കാരം നേടിയവരില്‍ നടി ശാരദയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് കങ്കണ. അഞ്ച് ദേശീയ അവാര്‍ഡ് നേടിയ ശബാന ആസ്മിയാണ് ഒന്നാം സ്ഥാനത്ത്.(Credit: Instagram)
ലോകസിനിമയിലെ പ്രമുഖ നടിമാരെ വെല്ലുവിളിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വലിയ ചര്‍ച്ചയായി. ഒരു നടിയെന്ന നിലയില്‍ തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാന്‍ സാധിച്ചാല്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു താരം ട്വീറ്റ് ചെയ്തത് (Credit: Instagram)
എനിക്ക് എത്ര ഓസ്കര് ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവര്‍, എത്ര ദേശീയ, പത്മ പുരസ്കാരം മെറില്‍ സ്ട്രീപ്പിന് ലഭിച്ചിട്ടുണ്ടെന്നും ചോദിക്കണം. ഒരെണ്ണം പോലുമില്ല. നിങ്ങളുടെ അടിമത്ത മനോഭാവത്തില്‍ നിന്ന് പുറത്ത് വരൂ.. ആത്മാഭിമാനവും സ്വന്തം മൂല്യവും കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു- കങ്കണ ട്വീറ്റ് ചെയ്തു. (Credit: Instagram)