അയ്യപ്പനും കോശിയും (Ayyappanum Koshiyum) സിനിമയിലെ നാടൻ പാട്ടിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മയെ (Nanjiyamma) നേരിട്ട് കണ്ട് പൊന്നാടയണിയിച്ച് ബി.ജെ.പി. നേതാവ് കെ. അണ്ണാമലൈ. ഇത്രയും മികച്ച നേട്ടം കൈവരിച്ച ഇരുള വിഭാഗത്തിന്റെ പ്രതിനിധിയായ നഞ്ചിയമ്മ അഭിമാനമാണെന്നും, താനും അവരിലൊരാളാണെന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും അണ്ണാമലൈ ഫേസ്ബുക്ക് വീഡിയോ പങ്കിട്ടുകൊണ്ട് കുറിച്ചു