നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായർ മലയാള സിനിമയിൽ മടങ്ങിയെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമിക്കുന്ന വി.കെ. പ്രകാശ് ചിത്രം 'ഒരുത്തീ'യുടെ ചിത്രീകരണം എറണാകുളത്ത് ആയിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്. സുരേഷ് ബാബുവും നിർമ്മാണം ബെൻസി നാസറുമാണ്. ഈ ചിത്രത്തിന്റെ ഭാഗമായി റിമ കല്ലിങ്കലിനേയും രമ്യ നമ്പീശനെയും കണ്ട സന്തോഷത്തിലാണ് നവ്യ ഇപ്പോൾ
പോസ്ടിനോപ്പം നവ്യ കുറിക്കുന്ന വാക്കുകൾ: "ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി, ഒപ്പം സംവിധായകൻ വികെപിയും. ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്ന എത്തി (vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേ) അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു. അവളെ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്ക്. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും
'ഒരുത്തീ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയും മഞ്ജു വാര്യരും ചേർന്നാണ് പുറത്തിറക്കിയത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തിയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു