മലയാള സിനിമയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികാ താരങ്ങളായി തുടക്കം മുതലേ തിളങ്ങിയവരാണ് മഞ്ജു വാര്യരും നവ്യ നായരും. മഞ്ജു അഭിനയജീവിതത്തിൽ ആദ്യ പകുതി പൂർത്തിയാക്കിയതും നവ്യ ഉൾപ്പെടെയുള്ള താരങ്ങളുടെ വരവായിരുന്നു പിന്നീട് മലയാള സിനിമ കണ്ടത്
2/ 6
ഇരുവരും നല്ല സൗഹാർദത്തിലുമാണ്. നവ്യ രചിച്ച പുസ്തകത്തിന്റെ പ്രകാശന വേളയിൽ മുഖ്യാതിഥി മഞ്ജുവായിരുന്നു
3/ 6
ഇവിടെ ഇപ്പോൾ കഥ മറ്റൊന്നാണ്. നവ്യ ഒരു 'വാര്യർ ബർഗറിനെ' കണ്ടെത്തിയിരിക്കുകയാണ്. ഈ ബർഗറിന് മഞ്ജു വാര്യരുമായി എന്തെങ്കിലും ബന്ധമുണ്ടോ? നവ്യ ആകട്ടെ, മഞ്ജുവിനെ ടാഗ് ചെയ്തിട്ടുമുണ്ട്
4/ 6
ഇതാണ് ആ സവിശേഷ ബർഗർ. സ്പെല്ലിങ് ഒന്ന് നോക്കൂ. മഞ്ജു വാര്യരുടെ വാര്യർ ഇംഗ്ളീഷിലെഴുതിയാൽ Warrier എന്നാണ്. ബർഗറിൻറെ പേര് Warrior എന്നും. 'യോദ്ധാവ്' എന്ന് അർഥം വരുന്ന വാക്കാണ് ഇത്. വിഷയം ഇത്രേയുള്ളൂ
5/ 6
ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നവ്യ ഈ പോസ്റ്റ് ഇട്ടത്
6/ 6
നവ്യയുടെ പുസ്തക പ്രകാശനവേളയിൽ നവ്യ നായരും മഞ്ജു വാര്യരും