കേവലം മൂന്ന് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന എൽസ. തിരുവല്ലയിൽ നിന്നും നയൻതാര കഴിഞ്ഞാൽ വരുന്ന മറ്റൊരു നയന എന്ന് വേണമെങ്കിൽ നയനയെ വിളിക്കാം. ജൂൺ എന്ന സിനിമയിൽ നായിക രജിഷ വിജയന്റെ അടുത്ത കൂട്ടുകാരിയായ പ്ലസ് ടുക്കാരി കുഞ്ഞി എന്ന കഥാപാത്രമാണ് നയന ആദ്യ ചിത്രത്തിൽ അവതരിപ്പിച്ചത്
കുഞ്ഞിയിൽ നിന്നും നയന നേരെ പോയത് 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിലെ റാണി ടീച്ചർ എന്ന നാടൻ കഥാപാത്രമാവാനാണ്. ഇതിൽ ഓട്ടോ ഡ്രൈവറുടെ കാമുകിയും ഭാര്യയുമായി മാറുന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒ.ടി.ടി. റിലീസ് ചെയ്ത ചിത്രമാണ്. പക്ഷെ യഥാർത്ഥ നയന തനി നാടൻ അല്ല. ഒരു മോഡേൺ പെൺകുട്ടിയാണ് ഈ മേക്കോവറുകളിൽ പ്രേക്ഷകരുടെ മുന്നിലെത്തിയത് (തുടർന്ന് വായിക്കുക)
മൂന്നാമത്തെ ചിത്രവും ഡിജിറ്റൽ റിലീസ് തന്നെയായിരുന്നു. ജനുവരി മാസം റിലീസ് ചെയ്ത ഗാർഡിയൻ എന്ന ചിത്രത്തിൽ സൈജു കുറുപ്, മിയ, നയന എന്നിവരാണ് മുഖ്യവേഷങ്ങൾ അവതരിപ്പിച്ചത്. ഇതിനിടയിലും നയന ഒട്ടേറെ ഫോട്ടോഷൂട്ടുകളിലും മോഡലിംഗ് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് പ്രേക്ഷകരോട് സംവദിക്കുമായിരുന്നു