കോവിഡ് ലോക്ക് ഡൗൺ കാരണം നീണ്ടു പോയ ഈ സിനിമയുടെ ഷൂട്ടിംഗ് വരും മാസങ്ങളിൽ തുടങ്ങും . അങ്ങനെ നായികയായി ചമയമിട്ട് ക്യാമറക്കു മുന്നിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് മുൻ ബാലതാരം . ദൈവാനുഗ്രഹത്താൽ ജൻമ സാഫല്യം പോലെ ഒരു ബ്രഹ്മാണ്ഡ സിനിമയിലൂടെ തന്നെ നായികയായി അരങ്ങേറ്റം നടത്താൻ അവസരം കിട്ടിയ ആഹ്ലാദത്തിലാണ് നയൻതാരാ ചക്രവർത്തി. അതു കൊണ്ട് തന്നെ ഈ ജന്മദിനം താരത്തിന് അവിസ്മരണീയമാവുന്നു.
ജെന്റിൽമാൻ 2-ൽ നായികയാകുന്ന വിവരം നയൻതാര ചക്രവർത്തി തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തിയത്. നിര്‍മാതാവ് കെ. ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ അറിയിപ്പ്. ബാലതാരമായി മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ നയൻതാരയുടെ നായികയായുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ് ജെന്റിൽമാൻ 2.
മഹധീര, ബാഹുബലി, ആര്.ആര്.ആര് തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്കിയ എം. എം. കീരവാണിയാണ് ജെന്റില്മാന് 2 ന്റെ സംഗീത സംവിധായകന്. ജെന്റില്മാന് ആദ്യഭാഗത്തിന് എ.ആര് റഹ്മാനായിരുന്നു സംഗീതം നല്‍കിയിരുന്നത്. അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ജെന്റില്മാന് തൊണ്ണൂറുകളിൽ തമിഴിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു.