കോളിവുഡിൽ പുതിയ താരവിവാഹത്തിനുള്ള ഒരുക്കം തുടങ്ങി കഴിഞ്ഞു. നയൻതാരയും (Nayanthara)സംവിധായകൻ വിഘ്നേഷ് ശിവനും (Vignesh Shivan)തമ്മിലുള്ള വിവാഹം അടുത്തമാസമാണ് നടക്കുന്നത്.
2/ 7
ജൂൺ 9 ന് തിരുപ്പതിയിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക എന്നാണ് റിപ്പോർട്ടുകൾ.
3/ 7
വിവാഹശേഷം ചെന്നൈയിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി ഗംഭീര പാർട്ടി നടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
4/ 7
സിനിമാ മേഖലയിലുള്ളവർക്ക് പുറമേ നിരവധി പ്രമുഖർക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്. സിനിമാ മേഖലയിൽ നിന്ന് ആർക്കൊക്കെയാണ് ക്ഷണമുള്ളതെന്നും വാർത്തകൾ പുറത്തു വന്നിട്ടുണ്ട്.
5/ 7
വിജയ് സേതുപതി, സാമന്ത തുടങ്ങിയവരെല്ലാം വിവാഹ ശേഷമുള്ള വിരുന്നിന് എത്തുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.
6/ 7
മാർച്ചിൽ സ്വകാര്യ ചടങ്ങിലായിരുന്നു നയൻസും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നേരത്തേ, ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
7/ 7
വിഘ്നേഷ് ശിവൻ തന്നെ സംവിധാനം ചെയ്ത കാതുവാക്കുള രെണ്ട് കാതൽ ആണ് നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സാമന്തയും വിജയ് സേതുപതിയും ഒപ്പമെത്തിയ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.