മലയാള സിനിമയിൽ നിന്ന് തുടങ്ങി ബോളിവുഡ് വരെ എത്തിയ താരറാണിയാണ് നയൻതാര. 2003 ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരെ ആയിരുന്നു നയൻതാരയുടെ ആദ്യ ചിത്രം.
2/ 7
ഇതിനു ശേഷം തെന്നിന്ത്യൻ സിനിമാ ലോകത്ത് മുഴുവൻ സാന്നിധ്യമറിയിച്ച താരം ഇപ്പോൾ ഷാരൂഖ് ഖാനൊപ്പം തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പണിപ്പുരയിലാണ്.
3/ 7
സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന പദവിയിലേക്കുള്ള നയൻതാരയുടെ യാത്ര എളുപത്തിൽ പറഞ്ഞു തീർക്കാവുന്നതല്ല.
4/ 7
പുറത്താക്കലുകളും അവഗണനകളും അതിജീവിച്ചാണ് അവർ ഇന്ന് കാണുന്ന താരമൂല്യം നേടിയെടുത്തത്. ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും നടി തുറന്നു പറഞ്ഞിരിക്കുകയാണ്.
5/ 7
സിനിമയിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ചകൾ ചെയ്യണമെന്ന ആവശ്യം കരിയറിൽ പല കുറി കേൾക്കേണ്ടി വന്നതിനെ കുറിച്ച് ഇതിനകം നിരവധി നടിമാർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരറാണിയും ഇതേ കാര്യം തന്നെ പറഞ്ഞിരിക്കുകയാണ്.
6/ 7
ഒരു അഭിമുഖത്തിലാണ് താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നയൻതാര തുറന്നു പറഞ്ഞത്. ഒരു സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.
7/ 7
എന്നാൽ ആവശ്യം അംഗീകരിക്കാതെ ആ സിനിമ വേണ്ടെന്ന് വെക്കാനുള്ള ആർജവം കാണിച്ചുവെന്നും അഭിമുഖത്തിൽ നയൻതാര പറഞ്ഞു. തന്റെ കഴിവു കൊണ്ട് തന്നെ സിനിമയിൽ ഉന്നതിയിൽ എത്താമെന്ന ആത്മവിശ്വാസമാണ് നടിയെ പ്രിയങ്കരിയാക്കുന്നത്.