മക്കളുടെ കുട്ടിക്കാലം അച്ഛനമ്മമാർക്ക് ഉത്സവകാലമാണ് മിക്കയിടത്തും. എന്തെല്ലാം കുസൃതികൾ ഒപ്പിച്ചാലും അവരുടെ ഓരോ കുറുമ്പുകളും അവർ ക്യാമറയിൽ പകർത്തി സൂക്ഷിക്കും. പിന്നീട് വലുതാവുമ്പോൾ ഇതൊന്നും പുറത്താരെയും കാണിക്കരുതേ എന്ന അപേക്ഷയാവും പലർക്കും. എന്നാൽ അന്നും ഇന്നും താൻ എക്സ്പ്രെഷൻ ക്വീൻ ആണെന്ന് പറയാൻ ഈ ഫോട്ടോയിലെ കുട്ടിക്ക് മടിയില്ല. മലയാളി പ്രേക്ഷകർ വളരെയധികം ആഘോഷിച്ച ചില എക്സ്പ്രെഷനുകളുടെ ഉടമയാണ് ഈ സുന്ദരിക്കുട്ടി