ഒൻപത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പ്രശസ്ത ഗായികയും എഴുത്തുകാരനായ ഭർത്താവും വേർപിരിയുന്നു. ലോക്ക്ഡൗൺ നാളുകളിലാണ് ഇവർ പിരിയുന്നു എന്ന വാർത്ത പുറത്തു വരുന്നത്
2/ 7
അമേരിക്കൻ ഗായികയും സംഗീതജ്ഞയുമായ അമാൻഡ പാമറും ഭർത്താവ് നീൽ ഗെയിമാനുമാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് പിരിയുന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോൾ അമാൻഡയും നാലുവയസ്സുകാരൻ മകൻ ആഷും ന്യൂസിലൻഡിലെ വീട്ടിലും നീൽ യു.കെ.യിലുമാണ്
3/ 7
ഭർത്താവ് എവിടെ എന്ന് തന്റെ പേജിൽ വന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് വേർപിരിയൽ വാർത്ത താരം പുറത്തുവിട്ടത്, മകനൊപ്പം താൻ ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ ചിലവിടുകയാണെന്നും നീൽ മടങ്ങിയെന്നുമാണ് ഇവർ നൽകിയ മറുപടി
4/ 7
താൻ ഹൃദയം തകർന്ന അവസ്ഥയിലാണെന്നും ഒത്തിരി ബുദ്ധിമുട്ടുന്നെന്നും അവർ ട്വീറ്റിലൂടെ അറിയിച്ചു. ഇന്റർനെറ്റിലൂടെ ന്യൂസിലാൻഡിലേക്ക് പോയ വിവരം നീൽ പറഞ്ഞ സ്ഥിതിക്ക് ഇനി തനിക്കും അതേപ്പറ്റി സംസാരിക്കാമെന്ന് അമാൻഡ പറയുന്നു
5/ 7
താൻ തനിയെയാണെന്നും എന്താണ് സംഭവിക്കാൻ പോകുന്നെന്ന് അറിയില്ലെന്നും അമാൻഡ പറയുന്നു
6/ 7
കൊറോണ വൈസറിനെ തുടർന്നുള്ള സംഭവവികാസമല്ല വേർപിരിയൽ എന്നും അവർ വ്യക്തമാക്കുന്നു. ന്യൂസിലാൻഡിലേക്ക് വന്നപ്പോഴാണ് മറ്റു കാര്യങ്ങളെ പറ്റി വ്യക്തതയുണ്ടായതെന്നും അവർ പറഞ്ഞു
7/ 7
മകനെ ഓർത്ത് വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല എന്നും ഇവർ വ്യക്തമാക്കുന്നു. വിവാഹ ബന്ധം അവസാനിപ്പിച്ചതിനെ പറ്റി തന്റെ ആരാധകരോട് നീലും ഒരു സന്ദേശമിട്ടിട്ടുണ്ട്