ഭീഷ്മപർവ്വത്തിലെ നീളൻ മുടിയും താടിയും ചേർന്ന സൂപ്പർ ലുക്കിലെ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായുള്ള ലുക്കിലാണ് മമ്മുക്ക ഏറെനാൾ പൊതുപരിപാടികളിൽ പോലും പങ്കെടുത്തത്. പുത്തൻ തഗ് ലുക്ക് സോഷ്യൽ മീഡിയയും ആരാധകരും ഒരുപോലെ സ്വീകരിക്കുകയായിരുന്നു. എന്നാലിനി ഭീഷ്മവർദ്ധന്റെ റോൾ കാണണമെങ്കിൽ സിനിമ പുറത്തിറങ്ങണം. നീളൻ മുടിയും താടിയും ഉപേക്ഷിച്ചുള്ള പുത്തൻ ലുക്കിൽ മമ്മുക്ക മടങ്ങിയിരിക്കുകയാണ് (ചിത്രം: ഇൻസ്റ്റഗ്രാം)