തിയേറ്ററുകളില്‍ ഗംഭീര വിജയം നേടിയ ഷാജി കൈലാസ്- പൃഥ്വിരാജ് ടീമിന്റെ കടുവയുടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചു ആമസോണ്‍ പ്രൈമിലൂടെ യാണ് ചിത്രം കാണാന്‍ കഴിയുന്നത്.. സിനിമ ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വിവേക് ഒബ്റോയ്, സംയുക്ത മേനോന്. അലന്‍സിയര്‍, അര്ജുന് അശോകന് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ കടുവ ഒരു പക്കാ മാസ് ആക്ഷന്‍ ത്രില്ലറാണ്.
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഒരുപിടി സിനിമകള്‍ കൂടി ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. കന്നടയില്‍ ജനപ്രിയമായി മാറിയ രക്ഷിത് ഷെട്ടിയുടെ 777 ചാര്‍ലിക്ക് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധര്‍മ്മ എന്ന യുവാവും ചാര്‍ലി എന്ന നായയുടെയും കഥ പറഞ്ഞ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കിരണ്‍രാജാണ് . മലയാളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ജൂലൈ 29 മുതല്‍ ഒടിടി പ്ലാറ്റ്ഫോമായ വൂട്ടിലാണ് ചിത്രം റിലീസ് ചെയ്തത്.
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തില്‍ മാത്യു തോമസ്, ദിലിഷ് പോത്തന്, സൈജു കുറുപ്പ്. ധ്യാന്‍ ശ്രീനിവാസന്, നിഷ സാരംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രകാശന് പറക്കട്ടെ ജൂലൈ 29 മുതല്‍ സീ5ലൂടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ് എന്നിവര്‍ നിര്‍മ്മിച്ച ചിത്രം ഒരു മികച്ച ഫാമിലി എന്റര്‍ടൈനറാണ്..
വിജയ് സേതുപതി, നിത്യാ മോനോന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ട്ടിക്കിള്‍ 19 (1)(a) . ആന്റോ ജോസഫ് ,നീതാ പിന്റോ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം ജൂലൈ 29 മുതല്‍ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ഇന്ദ്രജിത്ത് സുകുമാരനും ഒരു പ്രധാനവേഷത്തിലെത്തുന്നു.
നയന്‍താരയെ നായികയാക്കി നെല്സന് ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് തമിഴില്‍ വന്‍ ഹിറ്റായി മാറിയ കോലമാവ് കോകിലയുടെ ഹിന്ദി റിമേക്കാണ് ഗുഡ് ലക്ക് ജെറി. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സിദ്ധാര്‍ഥ് സെന്‍ഗുപ്ത സംവിധാനം ചെയ്തല ഗുഡ് ലക്ക് ജെറി ജുലൈ 29 മുതല്‍ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കി ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത സബാഷ് മിത്തു ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ഒടിടി റിലീസ് ആരംഭിക്കും. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം നേടിയിരിക്കുന്നത്. ബോളിവുഡ് താരം തപ്സി പന്നുവാണ് മിതാലി രാജിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.