മനോഹരമായ പുഞ്ചിരിയുള്ള ചുരുളന്‍മുടിക്കാരി. മലയാള സിനിമയിലെ യുവനടിയായ നിത്യ മേനോൻ ആദ്യ കാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്നത് പലപ്പോഴും ഇക്കാരണത്താലാണ്. പുത്തൻ ഹെയർ സ്റ്റൈലുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. അധികം നീട്ടി വളർത്താറില്ലെങ്കിലും നീളൻ മുടി തോളൊപ്പം മുറിച്ച പുത്തൻ ഹെയർ സ്റ്റൈലിലാണ് നിത്യ
അടുത്തതായി ഒന്നിലധികം ഭാഷകളിൽ ഒരുങ്ങുന്ന ഗമനം എന്ന സിനിമയിലാണ് നിത്യ വേഷമിടുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് 'ഗമനം' ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രമായിട്ടാണ് നിത്യ 'ഗമനത്തില്‍' എത്തുന്നത്. കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് നിത്യ എത്തുന്നത്. ശാസ്ത്രീയ സംഗീതജ്ഞയുടെലുക്കിലാണ് നിത്യ പ്രത്യക്ഷപ്പെടുന്നത്
മലയാള സിനിമയിൽ അധികം സജീവമല്ലാത്ത താരം 2019ൽ പുറത്തിറങ്ങിയ പ്രാണയിലാണ് ഏറ്റവും ഒടുവിലായി മലയാള സിനിമയിൽ അരങ്ങേറിയത്. 'തത്സമയം ഒരു പെൺകുട്ടി' ഒരുക്കിയ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന സിനിമയിലും നിത്യ നായികയാണ്. ഈ ചിത്രം ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞെങ്കിലും റിലീസ് ചെയ്തിട്ടില്ല
നിത്യയുടെ ഏറ്റവും പുതിയ ചിത്രമായ 'ബ്രീത്: ഇന്റു ദി ഷാഡോസിലെ' ലിപ് ലോക്ക് രംഗം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സൈക്കളോജിക്കൽ ത്രില്ലറായ ഈ സിനിമയിൽ ശ്രുതി ബാപ്ന എന്ന നടിയുമായാണ് നിത്യയുടെ ലിപ് ലോക്ക്. തെലുങ്ക് ചിത്രമായ 'ഓ'യിലും (Awe) നിത്യ ലെസ്ബിയൻ ഛായയിലെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇശാ രബ്ബയുമായായിരുന്നു അന്ന് നിത്യയുടെ ലിപ് ലോക്ക്