ചെന്നൈ: സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. സൂപ്പർഹിറ്റ് ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന കേസിലാണ് ചെന്നൈയിലെ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് മജിസ്ട്രേറ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എഴുത്തുകാരൻ ആരുർ തമിഴ്നാടനാണ് ശങ്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.