കഴിഞ്ഞ കുറെ ദിവസങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയും അതിൽ എ പ്ലസ് കിട്ടിയവരും കിട്ടാത്തവരുമാണല്ലോ എല്ലായിടത്തും ചർച്ചാ വിഷയം. മാർക്ക് വാങ്ങിയവരാണ് മിടുക്കർ എന്നും അല്ല, മറുപക്ഷമാണ് മിടുക്കർ എന്നുമെല്ലാം ചർച്ചകൾ പൊടിപാറുകയാണ്. അതിനിടയിൽ തന്റെ പഴയ എസ്.എസ്.എൽ.സി. ബുക്ക് പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു
പലരും കരുതും മാർക്കിനെ കുറിച്ചാണ് പറയാൻ പോകുന്നതെന്ന്, അല്ലേ. എന്നാൽ അല്ല, ഒരു അഡാർ ലവ്, ചങ്ക്സ് തുടങ്ങിയ സ്കൂൾ, ക്യാമ്പസ് ചിത്രങ്ങൾ ഒരുക്കിയ ആളാണ് ഒമർ ലുലു. ഇതിലെല്ലാം തന്നെ പഠിപ്പി വിഭാഗത്തെ ലവലേശം തട്ടാതെയാണ് സംവിധായകൻ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്. വലുതല്ലെങ്കിലും തരക്കേടില്ലാത്ത മാർക്ക് ഉണ്ട് ഒമറിന്. എന്നിരുന്നാലും താൻ ഒരു ഹതഭാഗ്യൻ ആണെന്നാണ് ഇദ്ദേഹത്തിന്റെ വയ്പ്പ്. അതിനു കാരണമുണ്ട് (തുടർന്ന് വായിക്കുക)